
ചിറ്റൂർ: മോഷണ കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം, ആലിപ്പറമ്പ്, പുതിയ വാരിയത്ത് വീട്ടിൽ ജി.വിജയനാണ് (46) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മേനോൻപാറ സ്‌കൂൾ, കൊഴിഞ്ഞാമ്പാറ വില്ലേജ് ഓഫീസ്, ഷൊർണൂർ മൈനർ ഇറിഗേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നടന്ന മോഷണക്കേസിൽ പ്രതിയാണിയാൾ. ഗുരുവായൂർ ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കളവുകേസുകളിലും പ്രതിയാണ്. ഇയാളുടെ അറസ്റ്റോടെ പാലക്കാട് ജില്ലയിൽ നടന്ന പല കളവുകേസുകൾക്കും തുമ്പുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. അതിനുവേണ്ടി പ്രതിയെ കസ്റ്റടിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ എസ്.എച്ച്.ഒ എം.ശശിധരൻ, എസ്.ഐ വി.ജയപ്രസാദ്, എ.എസ്.ഐ അനിൽ, എസ്.സി.പി.ഒമാരായ ആർ.വിനോദ് കുമാർ, കെ.രാമസ്വാമി, സി.പി.ഒ മാരായ ഷിബു, അനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.