ഒറ്റപ്പാലം: വാണിയംകുളത്ത് പനയൂർ റോഡിന് സമീപം ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃത്താല പെരിങ്ങോട് കൂമ്പ്രവളപ്പിൽ വാപ്പുണ്ണിയുടെ മകൻ ഇബ്രാഹിമാണ്(35) മരിച്ചത്. സഹയാത്രികനായിരുന്ന പട്ടാമ്പി ചൂരക്കോട് ചുങ്കത്ത് സെയ്ഫുദ്ദീന്(29) പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഒറ്റപ്പാലം ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് വാനും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻ വശം പൂർണമായും തകർന്നു.