
മണ്ണാർക്കാട്: കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിച്ച് രാജ്യത്തെ യുവതയുടെ തൊഴിൽ സ്വപ്നങ്ങൾ ഇല്ലാതാക്കിയ ജനവിരുദ്ധ ബഡ്ജറ്റാണ് കേന്ദ്ര സർക്കാറിന്റേതെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത ബോബി ജോയ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ചും എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് എ.ഐ.വൈ.എഫ് തെങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചത്.
പ്രതിഷേധ സദസിൽ മേഖല പ്രസിഡന്റ് ആബിദ് കൈതച്ചിറ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ഇർഷാദ്, തെങ്കര മേഖല സഹഭാരവാഹികളായ ഉമേഷ്, ഹരിപ്രസാദ്, മാസിൻ, സുനിൽ, അജേഷ്, അനീഷ് ടി ആർ, സൽമാൻ തുടങ്ങിയവർ പങ്കെടുത്തു. എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി ഭരത് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഖിൽ നന്ദിയും പറഞ്ഞു.