anusmaranam

കിഴക്കഞ്ചേരി: കോട്ടേക്കുളത്തിന്റെ രാക്ഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ജനകീയ മുഖവും സജീവ സാന്നിധ്യവുമായിരുന്ന ബിനമോന്റെ രണ്ടാം ചരമദിനം ഇന്ന് ആചരിക്കും. അനുസ്മരണ സമ്മേളനത്തിൽ നിർദ്ധന കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം, ബിനുവിന്റെ പേരിലുള്ള രണ്ടാമത് പുരസ്‌കാര സമർപ്പണവും നടക്കും. സിനിമ സംവിധായകനും തിരക്കഥകൃത്തും സംസ്ഥാന - ദേശീയ അവാർഡ് ജേതാവുമായ സന്തോഷ്‌കുന്നത്തിനാണ് ഈ വർഷത്തെ പുരസ്കാരം.

കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. സി.പി.എം ലോക്കൽ സെക്രട്ടറി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, റോയ്, എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.