solar

പാലക്കാട്: പുതക്കോട് അയ്യപ്പൻകുന്ന് ശാന്തൻദാസന്റെ വീട്ടിൽ സ്ഥാപിച്ച 4.42 കിലോവാട്ട് സോളാർ പ്ലാന്റ് ഉദ്ഘാടനം പി.പി.സുമോദ് എം.എൽ.എ നിർവഹിച്ചു. പുതക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എസ്.ഇ.ബി പുതക്കോട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പോൾ, കെ.എസ്.ഇ.ബി സൗരപദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷഫീഖ്.എ, പുതക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി റഫീഖ്,പി.എം ദിവ്യ, രജനി പ്രഭാകർ എന്നിവർ സംസാരിച്ചു.