
പാലക്കാട്: പരീക്ഷാ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ബീനയുടെ വീട് ഹിന്ദു ഐക്യവേദി നേതാക്കൾ സന്ദർശിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി.മനോജ്, ജില്ലാ പ്രസിഡന്റ് സി.വി.ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി പി.എൻ.ശ്രീരാമൻ, ജില്ലാ ട്രഷറർ നാരായണൻ, പാലക്കാട് താലൂക്ക് ജനറൽ സെക്രട്ടറി സന്തോഷ് കുന്നത്ത് എന്നിവരാണ് വീട് സന്ദർശിച്ചത്.
കോളേജിന്റെ ഭാഗത്തു നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ സംവിധാനം കോളേജിനെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കുവാനുള ശ്രമമാണ് നടത്തുന്നത്. എം.ഇ.എസ് കോളേജിന്റ ധിക്കാരപരമായ നടപടിക്കെതിരെയും ഈ കുടുബത്തിനു നീതിക്കു വേണ്ടിയും പ്രവർത്തിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.