
പാലക്കാട്: ജില്ലയിൽ ഇതുവരെ 4093210പേർക്ക് ഇരുഡോസ് വാക്സിനുകളും ലഭ്യമായതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതോടെ 83.8%പേർ ജില്ലയിൽ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചു. 10.4 % പേർക്ക് ബൂസ്റ്റർ ഡോസ് വാക്സിനും ലഭ്യമായി.18 വയസിന് മുകളിലുള്ള വരിൽ 100% (2144464)പേർക്കും ഒന്നാം ഡോസ് വാക്സിൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 3647201പേർ കൊവിഷിൽഡും, 443328പേർ കൊവാക്സിനും, 2681പേർ സ്പുട്നിക് വി യുമാണ് സ്വീകരിച്ചത്. 18 - 44 വരെ പ്രായ പരിധിയിലുള്ള 1088327 പേരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 99ശതമാനം (10756533), പേർ ഒന്നാം ഡോസും, 77 ശതമാനം (833202)പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.
45 - 59 വരെ പ്രായപരിധിയിലുള്ള 618856 പേരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 88 ശതമാനം (546121)പേർ ഒന്നാം ഡോസും, 89 ശതമാനം(487185) പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 60 ന് മുകളിൽ പ്രായമുള്ള 433078 പേരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 101 ശതമാനം(439045)പേർ ഒന്നാം ഡോസും,90% (395813)പേർ ഒന്ന്,രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.