
മണ്ണാർക്കാട്: എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി നേതാവുമായ എം.സി.അബ്ദുല്ല മൗലവി (75) നിര്യാതനായി. വിവിധ ഇസ്ലാമിക കോളജുകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗം, മങ്കട മഹല്ല് ഖാദി എന്നീ സ്ഥാനങ്ങൾ വഹിച്ചു. വിവിധ കർമ്മശാസ്ത്ര വിഷയങ്ങളിൽ സവിശേഷ പഠനം നടത്തിയിട്ടുള്ള എം.സി.അബ്ദുള്ള മൗലവി പ്രബോധനം, ബോധനം, ആരാമം എന്നീ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മെഹ്റുന്നീസ. മക്കൾ: തൻസീൽ റഹ്മാൻ, ഇൻആമുർ റഹ്മാൻ, നിസാമുദ്ദീൻ, സുനൈറ, സൈനബ്.