
തൃത്താല: ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ് ) പാലക്കാട് റീജിയൻ കമ്മിറ്റി ഫെബ്രുവരി 12 ന് പാലക്കാട് കോർദോവ ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന എക്സാവ 2022 ഏകദിന ക്യാമ്പിന്റെ ഭാഗമായി ഐ.പി.എഫ് പട്ടാമ്പി ചാപ്റ്റർ പ്രൊഫിക്സ് മുന്നൊരുക്ക സംഗമം നടത്തി. തൃത്താല വെള്ളിയാങ്കല്ലിൽ നടന്ന സംഗമം ഐ.പി.എഫ് ചാപ്റ്റർ ഫിനാൻസ് ഡയറക്ടർ സിദ്ദിഖ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ റീജണൽ എക്സിക്യുട്ടീവ് ഡയറക്ടർ അഷ്രഫ് മാസ്റ്റർ മാരായംകുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെനറ്റ് അംഗം റഷീദ് മാസ്റ്റർ ആലത്തൂർ വിഷയാവതരണം നടത്തി.നവാസ് കൂറ്റനാട് ആമുഖ പ്രഭാഷണം നടത്തി.എസ്.വൈ.എസ് പട്ടാമ്പി സോൺ പി.ആർ. സെക്രട്ടറി യു.എ.റഷീദ് അസ്ഹരി, സാംസ്‌കാരികം സെക്രട്ടറി റിയാസ് കരിമ്പുള്ളി, ഡയറക്ടറേറ്റ് അംഗം അഡ്വ.ഹംസ സഖാഫി, തൃത്താല സോൺ ഫിനാൻസ് സെക്രട്ടറി സി.പി.റിയാസ് കൊള്ളന്നൂർ, എസ്.എസ്.എഫ് തൃത്താല ഡിവിഷൻ സെക്രട്ടറി ഷറഫുദ്ദീൻ ബുഖാരി പെരിങ്കണ്ണൂർ സംസാരിച്ചു. നിർദ്ദിഷ്ട പ്രതിനിധികളെ പങ്കെടുപ്പിച്ച് ക്യാമ്പ് വിജയിപ്പിക്കാനും തുടർകാല പദ്ധതി പ്രവർത്തികൾ പൂർവാധികം ഊർജിതമാക്കാനും സംഗമം തീരുമാനിച്ചു.