
കൊല്ലങ്കോട്: മുതലമട മാന്തോപ്പുകളിൽ കർഷകർക്ക് ഇരുട്ടടിയായ ഇലപ്പേൻ-തേനടി ശല്യം രൂക്ഷമായതിനെ തുടർന്ന് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ മാന്തോപ്പുകളിൽ പരിശോധന നടത്തി. ആദ്യഘട്ടത്തിലുണ്ടായ മാമ്പൂവിനേക്കാൾ രണ്ടാമതുണ്ടായ മാമ്പൂക്കളിലാണ് ഇലപ്പേനും തേനടിയും ബാധിച്ചിരിക്കുന്നതെന്ന് വിദഗ്ധ സംഘം വിലയിരുത്തി.മാമ്പൂക്കളിലും കായകൾ വളരുന്നതും കൊഴിയുന്നതും കീടങ്ങളുടെ ഉപദ്രവമൂലമാണ്.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച് ഡോ:കെ.കാർത്തികേയൻ അസോസിയേറ്റ് പ്രൊഫസർ ഡോ.തുളസി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശ്രീലക്ഷ്മി മുതലമട കൃഷി ഓഫീസർ സി.അശ്വതി എന്നിവരടങ്ങുന്ന സംഘം മുതലമടയിലെ ചെമ്മണം തോട് കുണ്ടിലകുളമ്പ് അടമ്പുമരം തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി.
പുതിയ സംയുക്ത പരീക്ഷിക്കും
പ്രാണികൾ തണ്ടിൽ നിന്നും നീര് ഊറ്റിക്കുടിക്കുന്നതുമൂലം കായകൾ കൊഴിയാൻ കാരണമാകുന്നത്. ഇതിനെ പ്രതിരോധിക്കാൻ കീടനാശിനികളുടെ പുതിയ സംയുക്തം പരീക്ഷിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. നിലവിൽ പ്രയോഗിച്ചിരുന്ന കീടനാശിനികളെ അതിജീവിക്കാനുള്ള പ്രതിരോധശേഷി കീടങ്ങൾ ആർജിച്ചിരിക്കുന്നതിനാലാണ് പുതിയ രീതിയിൽ പരീക്ഷണം നടത്താൻ തയ്യാറാക്കുന്നത്.
മാന്തോപ്പുകളിൽ ഇലപ്പേൻതേനടി ശല്യമുള്ള പ്രദേശങ്ങളിൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.