intak

പാലക്കാട്: ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നാട്ടുമരങ്ങളുടെ വിവരശേഖരണവുമായി ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിടേജ് എന്ന സംഘടന. മരങ്ങളും നാട്ടിലെ കഥകളും എന്ന പേരിൽ പൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി ചേർന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഇൻടാക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാംഘട്ടത്തിൽ ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ നിന്ന് ഇത്തരം കഥകൾ സമാഹരിക്കുകയും വീഡിയോ തയ്യാറാക്കി www.naattumaram.com എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യും.

രണ്ടാംഘട്ടത്തിൽ വാർഡ് മെമ്പർമാർ, പ്രദേശവാസികൾ, വിദഗ്ധർ എന്നിവരുടെ സഹായത്തോടെ വോളണ്ടിയർമാർ ഈ വൃക്ഷങ്ങളുടെ കഥകൾ അടങ്ങുന്ന നാട്ടുമരം ടാഗ് സ്ഥാപിക്കും. ഇന്ന് വൈകീട്ട് നാലിന് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ബെമൽ പാലക്കാട് ചീഫ് ജനറൽ മാനേജർ ജി.ശ്രീനിവാസ്, സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഡോ. എൻ.ടി.സിബിൻ എന്നിവർ പങ്കെടുക്കും. പദ്ധതിയുടെ ലോഗോ ഇൻടാക് ഭാരവാഹികളും ബെമൽ ഉദ്യോഗസ്ഥരും ചേർന്ന് നിർവഹിച്ചു.