ksktu

അലനല്ലൂർ: തൊഴിലാളി കർഷകവിരുദ്ധ കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) അലനല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലങ്ങോട്ടിരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്ര ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കുകയാണ് കേന്ദ്രം ലക്ഷ്യം വച്ചിട്ടുള്ളത്. പാവങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് നൽകി വന്ന സബ്സിഡി ഏകപക്ഷീയമായി വെട്ടിക്കുറക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന നിർദ്ദേശമാണ് ബഡ്ജറ്റിലൂടെ പുറത്തുവന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ കൂട്ടായ്മ ടോമി തോമസ് ഉദ്ഘാടനം ചെയ്തു. എൻ.പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻദാസ്, പി.അബ്ദുൾ കരീം, പി.ഭാസ്‌കരൻ, പി.എം.സുരേഷ് കുമാർ, എൻ.ആർ.മനോജ്, പി.ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.