farmers

പാലക്കാട്: കൃഷിക്കുള്ള സൗജന്യവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള വൈദ്യുതി വകുപ്പിന്റെ പുതിയ നയം കടുത്ത കർഷദ്രോഹമാണെന്ന് ദേശീയ കർഷക സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. സൗജന്യവൈദ്യുതി ഉപയോഗിക്കുന്ന കർഷകർ ഗ്രൂപ്പുകൾ രൂപീകരിച്ച് 100 രൂപ അംഗത്വഫീസും മാസം പത്തു രൂപ വരിസംഖ്യയും പിരിക്കണമെന്ന നിയമത്തിൽ കർഷകർ മൂന്നു മാസം വരിസംഖ്യ മുടക്കം വരുത്തിയാൽ വൈദ്യുതി കട്ട് ചെയ്യുമെന്നതാണ് നിയമം. നിയമം ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി കർഷകർ മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ എ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ, സി.ജയൻ, വി.ബാലകൃഷ്ണൻ, കെ.എസ്.ശ്രീരാമകൃഷ്ണൻ, സുബാഷ്, കെ.പ്രഭാകരൻ, എം.തങ്കപ്പൻ, രമേഷ് എന്നിവർ പങ്കെടുത്തു.