
മണ്ണാർക്കാട്: 2020- 21 സാമ്പത്തിക വർഷത്തിലെ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച മണ്ണാർക്കാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകൾ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. അലനല്ലൂർ പഞ്ചായത്തിലെ മുറിയക്കണ്ണി- മയ്യത്തുംകര റോഡ് (20 ലക്ഷം), കോട്ടോപ്പാടം പഞ്ചായത്തിലെ കളത്തിൽത്തൊടി വടശ്ശേരിപ്പുറം കൊമ്പം റോഡ് (20 ലക്ഷം), വെള്ള ടാങ്ക് കാഞ്ഞിരംകുന്ന് പള്ളിക്കുന്ന് റോഡ് (20 ലക്ഷം), പാറപ്പുറം കച്ചേരിപ്പറമ്പ് റോഡ് (25 ലക്ഷം), കൊടക്കാട് മൗലാന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ റോഡ് (നാല് ലക്ഷം) തുടങ്ങിയ റോഡുകളാണ് സമർപ്പിച്ചത്. വിവിധ ചടങ്ങുകളിലായി പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത, ബഷീർ തെക്കൻ, മണികണ്ഠൻ, ഷാനവാസ്, രാധാകൃഷ്ണൻ, റഷീദ പുളിയക്കോട്, നൗഷാദ് പുത്തൻകോട്ടിൽ, ടി.വി.അബ്ദുറഹ്മാൻ, നാലകത്ത് മുഹമ്മദാലി, കെ.അബൂബക്കർ മാസ്റ്റർ, നാലകത്ത് റഫീഖ്, ഷരീഫ് പാറക്കൽ, റാഫി എന്നിവർ പങ്കെടുത്തു.