bank

ഒറ്റപ്പാലം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ വിജയിച്ച സി.വി.മൻമോഹനെ ഒറ്റപ്പാലം കോഓപ്പറേറ്റീവ് അർബൻ ബാങ്ക് അനുമോദിച്ചു. ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ, വൈസ് ചെയർമാൻ പി.എം.ദേവദാസ്, ഡയറക്ടർമാരായ ടി. വൈ. സോമസുന്ദരൻ, എം.പി.ഉണ്ണികൃഷ്ണൻ, സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, എസ്.സഞ്ജീവ് എന്നിവർ മൻമോഹന്റെ വീട്ടിലെത്തി ഉപഹാരം നൽകിയാണ് അനുമോദിച്ചത്. ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ.പ്രദീപ് കുമാറിന്റെയും, വരോട് ഹൈസ്‌കൂൾ അദ്ധ്യാപിക സി.വി.രാജലക്ഷമിയുടെയും മകനാണ് സി.വി.മൻമോഹൻ. ഏക സഹോദരൻ സി.വി.രാജ്‌മോഹൻ കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്.