book

പട്ടാമ്പി: മാധ്യമ പ്രവർത്തകനായ ടി.വി.എം അലിയുടെ ആറാമത് പുസ്തകം 'ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും' പ്രകാശനം ചെയ്തു. മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ, പട്ടാമ്പി മീഡിയ സെന്ററും അക്ഷരജാലകം ബുക്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കവി പി.രാമൻ പ്രകാശനം നിർവഹിച്ചു.
യുവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ വാസുദേവൻ തച്ചോത്ത് പുസ്തകം ഏറ്റുവാങ്ങി.
മീഡിയ സെന്റർ പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷനായി. സാഹിത്യകാരൻ സി.രാജഗോപാലൻ പള്ളിപ്പുറം പുസ്തക പരിചയം നടത്തി. അക്ഷരജാലകം ബുക്സ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്, എഴുത്തുകാരായ താജീഷ് ചേക്കോട്, ഹരി കെ. പുരക്കൽ, റജീന റഹ്മാൻ, പ്രിയങ്ക പവിത്രൻ, ടി.കെ.എം.ഹംസ, യൂസഫ് വളയത്ത്, സത്യപാലൻ ചെറുകോട്, മാന്ത്രികൻ ആനന്ദ് മേഴത്തൂർ, മാധ്യമ പ്രവർത്തകരായ
എൻ.കെ.റാസി, കെ.കെ.പരമേശ്വരൻ, കെ.വിനോദ്, ജയകുമാർ വി.കുറുപ്പ്, കഥാകൃത്ത് ടി.വി.എം അലി തുടങ്ങിയവർ സംസാരിച്ചു. ആദ്യ പുസ്തക വില്പന കെ.പി.മുരളീധരന് നൽകി മധു നിർവഹിച്ചു.