
പാലക്കാട്: പുതുശ്ശേരിയിൽ ആക്രി സാധനങ്ങൾക്ക് തീപിടിച്ചു. നീലിക്കാട്ടിൽ പത്ത് സെന്റ് പറമ്പിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉടമ മുത്തുകുമാർ പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. തേങ്കുറിശ്ശി സ്വദേശി സുജ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടിത്തമുണ്ടായത്. കഞ്ചിക്കോട് നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങശെത്തി തീ പൂർണമായും അണച്ചു.