
ഒറ്റപ്പാലം: ലക്കിടി- പേരൂർ പഞ്ചായത്തിലെ നെല്ലികുറുശ്ശി ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം നടക്കുന്നത്. അഞ്ച് ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് നടന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാമകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ഹരി, കെ.കുമാരിദേവി, പഞ്ചായത്ത് അംഗങ്ങളായ കെ.കൃഷ്ണകുമാരി, കെ.ഉണ്ണികൃഷ്ണൻ, സി.അനിൽകുമാർ, സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.ശിവദാസൻ, പി.ടി.എ പ്രസിഡന്റ് എ.കെ.പ്രഭാഷ് എന്നിവർ പങ്കെടുത്തു.