arrest

ചിറ്റൂർ: ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന പ്രതി പൊലീസിന്റെ പിടിയിലായി. മാത്തൂർ കോറങ്കാട് ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ (38) ആണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ചിറ്റൂർ ഡിവൈ.എസ്.പി സുന്തരന്റെ നിർദ്ദേശത്തെ തുടർന്ന് ചിറ്റൂർ സി.ഐ ബി.ആർ.ബൈജു, എസ്.ഐ എൻ.ആർ.സുജിത്, സീനിയർ പൊലീസ് ഓഫീസർ എം.രമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ എ.മുഹമ്മദ് ഷെറീഫ്, എൻ.മഹേഷ് എന്നിവർ ചേർന്ന് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ചിറ്റൂർ പൊലീസ് സ്റ്റേഷനിലും കൊല്ലങ്കോട് പൊലീസും കേസെടുത്തിട്ടുണ്ട്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.