poem

കടമ്പഴിപ്പുറം: ഗവ.യു.പി.സ്‌കൂൾ അദ്ധ്യാപിക ധന്യ.എസ് എഴുതിയ കവിതാസമാഹാരം സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം വി.കെ.ജയപ്രകാശ് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി എക്സിക്യുട്ടീവ് അംഗവും വിദ്യാരംഗം ജില്ലാ കോഓർഡിനേറ്ററുമായ കെ.എൻ.കുട്ടി കടമ്പഴിപ്പുറം പുസ്തകം പരിചയപ്പെടുത്തി.പ്രധാനാദ്ധ്യാപകൻ എം.പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.നാരായണൻ, അനിത കെ,സി. സനോജ്, ധന്യ.എസ് ,അജിത.എസ്,കെ.വിജയകേശൻ എന്നിവർ സംസാരിച്ചു.