
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാമ്പൻ തോട് വനത്തിൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി.ആനമൂളിയിൽ നിന്ന് ഇന്നലെ വൈകീട്ടോടെയാണ് കണ്ടെത്താൻ കഴിഞ്ഞത്. പാമ്പൻ തോട് വെള്ളയുടെ മകൻ പ്രസാദിനെയാണ് ( 21) കഴിഞ്ഞദിവസം ഉച്ചക്ക് ശേഷം കാണാതായത്. ചീനിക്കാ പറിക്കുന്നതിന്ന് വനത്തിലേക്ക് പോയ പ്രസാദിനെ കാണാതാവുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു.വനത്തിലൂടെ കയറിയ യുവാവ് ദിശമാറി ആനമൂളിയിൽ എത്തുകയായിരുന്നു.