anumodanam

ചിറ്റൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 34ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എംപ്ലോയീസ് ഫ്രണ്ടിന്റെ മുൻ നേതാവും ചിറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയുമായിരുന്ന സി.രാമചന്ദ്രനെ അനുമോദിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.ജി.ശേഖരനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ചെന്താമര, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സി.ശിവസുന്ദരൻ, അസി. ഡയറക്ടർ (സഹകരണ വകുപ്പ്) എ.ജെ.ജയേഷ്, വി.ശോഭന, സി.നടരാജൻ, ശാലിനി, ബിന്ദുകുമാരൻ, ടി.രാജേഷ്, ജി.അഭിനന്ദ്, സി.പി.സിന്ധു, ബി.രേവതി എന്നിവർ പങ്കെടുത്തു.