
പാലക്കാട്: നിയന്ത്രണം വിട്ട് ജീപ്പ് തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ ജലസേചനവകുപ്പ് ഓവർമയർ രജിത്ത് (44), മണ്ണാർക്കാട് സ്വദേശി സജ്ജയ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലിന് കഞ്ചിക്കോട് മലമ്പുഴ റോഡിൽ പന്നിമടയിൽ വെച്ചാണ് അപകടം. കഞ്ചിക്കോട് നിന്ന് മലമ്പുഴയിലേക്ക് പോകുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ കഞ്ചിക്കോട് അഗ്നിശമന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്രവർത്തനം നടത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.