
പാലക്കാട്: എലപ്പുള്ളി പള്ളത്തേരി സ്വകാര്യകമ്പനിക്ക് അകത്ത് സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന് തീപ്പിടിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. 6000 കിലോ വാട്ട് കപ്പാസിറ്റിയിലുള്ള ട്രാൻസ്‌ഫോർമറിന് അടിയിൽ സ്ഥാപിച്ച കേബിൾ വയർ തീപ്പിടുത്തത്തിൽ കത്തി നശിച്ചു. കഞ്ചിക്കോട് നിന്ന് ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫീസർ ജി.മധു, ഫയർ ഓഫീസർമാരായ മാനേജ്, ജിതേഷ്. ഷിബു, ഷാജി, ഹോം ഗാർഡ് പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പത്ത് മിനിറ്റകം തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. മുക്കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.