
പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷപാർച്ചനയും നടത്തി.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഇ.എം.ബാബു, പി.മോഹനകുമാരൻ, എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, എം.വി.ആർ.മേനോൻ , പ്രഫ.എം.ഉണ്ണികൃഷ്ണൻ, വി.ആർ.കുട്ടൻ, പുഷപവല്ലി നമ്പ്യാർ, ടി.എൻ.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.