
ചിറ്റൂർ: നെഹ്റു യുവ കേന്ദ്രയുടെയും പ്രോഗ്രസീവ് യൂത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജല ജാഗരൺ അഭിയാന്റെ ഭാഗമായി പ്ലാന്റേഷൻ ഡ്രൈവും ചിറ്റൂർ പുഴ ശുചീകരണവും നടത്തി. ജല ജാഗരൺ അഭിയാൻ ചിറ്റൂർ ബ്ലോക്ക്തല ഉദ്ഘാടനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി.മുരുകദാസ് നിർവഹിച്ചു. പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡന്റ് എസ്.വിവേക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ - തത്തമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി.പ്രീത് മുഖ്യാതിഥിയായി.
നെഹ്റു യുവ കേന്ദ്ര ചിറ്റൂർ ബ്ലോക്ക് കോ ഓഡിനേറ്റർ സി.പ്രിയങ്ക, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് സി.ഇ.ഒ. എൻ.ദിനേഷ്, പ്രോഗ്രസീവ് യൂത്ത് സെന്റർ ജനറൽ സെക്രട്ടറി പി.ആകാഷ്, സനു. എം. സനോജ്, എൻ.രാജേഷ്, എ.ആഷിഫ്, എം.അക്ഷയ്, എ.എം. ജോഷിത്ത്, എസ്.ശ്രീജ എന്നിവർ പ്രസംഗിച്ചു.