temple

ചെർപ്പുളശ്ശേരി: നഗരത്തെ നിറച്ചാർത്തണിയിക്കുന്ന ഇണക്കാള കോലങ്ങളുടെ മാറ്റില്ലാതെ
ആചാരാനുഷ്ഠാനങ്ങൾ മാത്രമായി ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷിച്ചു. വൈകീട്ട് കരിവേലയും സ്‌കൂൾ വേലയും കാവിലെത്തിയതോടെ കാളവേലയുടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് ക്ഷേത്രം ഊരാളൻമാരായ മോഴിക്കുന്നത്ത് മനയിൽ നിന്നുള്ള ഒറ്റ കാള ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി.
കടമ്പൂർ മനോഹരന്റെ നാദസ്വര കച്ചേരി, രാത്രി 9.30 ന് കുറ്റിക്കോട് അയപ്പന്റെ തായമ്പക , പാനപിടുത്തം എന്നിവയുമുണ്ടായി. രാവിലെ തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഭഗവതിക്ക് പാലും വെളളരി നിവേദ്യവുമുണ്ടായി. തുടർന്ന് തിറ, പൂതൻ കളി, കലാമണ്ഡലം കാർത്തികിന്റെ ഓട്ടൻ തുള്ളൽ എന്നിവയും നടന്നു. ഇന്ന് താലപ്പൊലി ആഘോഷിക്കും.