kpcc

പാലക്കാട്: ഗാന്ധിജിയുടെ ചിതാഭസ്മം 1948 ഫെബ്രുവരി 12ന് ഭാരതപ്പുഴയിലെ തിരുനാവായയിൽ നിമഞ്ജനം ചെയ്തതിന്റെ സ്മരണ പുതുക്കുന്നതിനായി കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ ഗാന്ധിസ്മൃതി സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഹരിഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, പുതുശ്ശേരി ശ്രീനിവാസൻ, മുണ്ടൂർ രാമകൃഷ്ണൻ, അസീസ് മാസ്റ്റർ, മുണ്ടൂർ രാജൻ, എം.ബാലകൃഷ്ണൻ, സണ്ണി ഏടൂർപ്ലാക്കീഴിൽ, പുരുഷോത്തമൻ പിരായിരി, എ.മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു.