anusmaranam

തൃത്താല: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് അനുസ്മരണം നടന്നു. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സനോജ് കണ്ടലായിൽ അദ്ധ്യക്ഷനായി.ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്.ഷൌക്കത്തലി,കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ബാലകൃഷ്ണൻ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ.വാഹിദ്,ഡി.സി.സി സെക്രട്ടറി പി. മാധവദാസ്,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.കെ.ഫാറൂഖ്,ജസീർ മുൻഡ്രോട്ട്, എ. കെ. ഷാനിബ്,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.എം.സബാഹ്,സെക്രട്ടറി മാരായ എം.പി. ഇസ്മായിൽ, പി. വി. ഹരി,ജില്ല എക്സിക്യുട്ടീവ് അംഗം കെ. ടി. ഫവാസ്,ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ എന്നിവർ പങ്കെടുത്തു.