temble

പാലക്കാട്: കല്ലേകുളങ്ങര ഏമൂർഭഗവതി ക്ഷേത്രത്തിൽ രണ്ടാംഘട്ടം നവീകരണ പ്രവർത്തനമായ ശ്രീകോവിൽ നിർമ്മാണത്തിന്റെ കൽപ്പണി ക്ഷേത്രം തന്ത്രി കൈമുക്ക് മന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി രവിശങ്കർ നമ്പൂതിരി, ക്ഷേത്രം എക്സിക്യട്ടിവ് ഓഫീസർ കെു.ജിതേഷ്, നവീകരണ കലശകമ്മിറ്റി പ്രസിഡന്റ് ഡി.വി.കൃഷ്ണപ്രസാദ്, സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ജോയിറ്റ് സെക്രട്ടറി പി.സോഹൻ, ശ്രീകുമാർ പണിക്കർ, മോഹനസുന്ദരൻ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.