dam

കോങ്ങാട്: തകർച്ചയുടെ വക്കിലെത്തിയ തൃപ്പലമുണ്ട കല്ലങ്കോട് ചെക്ക് ഡാം ഉടൻ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറെ കാലത്തെ ഈ പ്രദേശത്തെ കർഷകരുടെ ആവശ്യമായിരുന്നു ചെക്ക് ഡാം എന്നത്.

കല്ലങ്കോട് ചെക്ക്ഡാം പുനർനിർമ്മിച്ച് ജനോപകാര പ്രദമാക്കണമെന്ന് തൃപ്പലമുണ്ട വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ് സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് എൻ. രാമൻകുട്ടി ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. തൃപ്പലമുണ്ട വാർഡിന്റെ സമഗ്ര വികസന കരടുരേഖ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.യു മുരളീകൃഷ്ണൻ അവതരിപ്പിച്ചു. ടി.നാരായണൻ കെ.എസ് നരസിംഗ് എം.വി.മണികണ്ഠൻ കെ.വേണുഗോപാലൻ, എൻ.പാർവ്വതി കെ. രുഗ്മിണി ടി.എൻഅഭിജിത്ത് സംസാരിച്ചു.

തകർച്ചയുടെ വക്കിലെത്തിയ കോങ്ങാട് തൃപ്പലമുണ്ട കല്ലങ്കോട് ചെക്ക് ഡാം.