congress

കുഴൽമന്ദം: കുഴൽമന്ദം മണ്ഡലം പുളിതൊടി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം മണ്ഡലം ചെയർമാൻ ഐ.സി.ബോസ് ഉദ്ഘാടനം ചെയ്തു. സി.യു.സി ബൂത്ത് കോ-ഓർഡിനേറ്റർ നസീം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ.ജാഫർ, യു.സുരേഷ്, അബ്ദുൾ ഖാദർ, ഷെമീർ കുഴൽമന്ദം എന്നിവർ പങ്കെടുത്തു. പുളിതൊടി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി എസ്.ശ്രുതി (പ്രസിഡന്റ്), അബ്ദുൽ ഖാദർ (സെക്രട്ടറി), നസീറ (ഖജാൻജി) എന്നിവരെയും ബൂത്ത് കമ്മിറ്റിയിലേക്ക് എം.ഷെറീഫ്, എ.അമീർ എന്നിവരെയും തിരഞ്ഞെടുത്തു.