ksu

അലനല്ലൂർ: കെ.എസ്.യു കാര യൂണിറ്റ് സമ്മേളനവും ഏകദിന പഠന ക്യാമ്പും കാര കദീജ കോംപ്ലക്സിൽ നടന്നു. പരിപാടി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും സി.യു.സി ആർ.പിയുമായ കെ.രജിത എളബുലാശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു അലനല്ലൂർ മണ്ഡലം സെക്രട്ടറി നസീബ് കാര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അരുൺകുമാർ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കാര, വൈസ് പ്രസിഡന്റ് അമീൻ, സെക്രട്ടറി പി.നസീർ ബാബു, അലനല്ലൂർ മണ്ഡലം പ്രസിഡന്റ് നസീഫ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശിഹാബ് കുന്നത്ത്, കെ.എസ്.യു മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പിൽ, സി.കെ.ഷാഹിദ്, ഷമീം അക്കര, ഖത്താബ്, മണികണ്ഠൻ രാജീവ്, അൻവർ കാപ്പിൽ, നിസാർ, ടി.പി.അമീർ, ഷൗക്കത്തലി കാര എന്നിവർ പങ്കെടുത്തു. കെ.എസ്.യു കാര യൂണിറ്റ് പ്രസിഡന്റായി നബ്ഹാൻ കാരയെയും സെക്രട്ടറിയായി ജിനാസ് കാരയെയും തിരഞ്ഞെടുത്തു.