
പാലക്കാട്: സംഘപരിവാർ രാഷ്ട്രീയത്തിന്റെ ആശയ ദാരിദ്ര്യം മൂലമാണ് രാജ്യത്തിന് അഭിമാനമായ നേതാക്കളെ അധിഷേപിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കഴിഞ്ഞ ദിവസം ആസാം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് വർമ്മ രാഹുൽ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും നേരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എം.ഫെബിൻ, നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, പ്രദീപ് നെന്മാറ, സി.വിഷ്ണു, നിത്യ, പി.എസ്.വിബിൻ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ ആസാം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.