
കടമ്പഴിപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചു കടമ്പഴിപ്പുറം ഗവ. യു.പി സ്‌കൂളിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണ അവലോകന യോഗം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശാസ്തകുമാർ, വൈസ് പ്രസിഡന്റ് കെ.ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ നാരായണൻ കുട്ടി, അനീഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ടി.ജയപ്രകാശ്, ബി.പി.സി പ്രിയേഷ് , പി.ടി.എ പ്രസിഡന്റ് അബ്ദുൾ സുൽത്താൻ, പ്രധാനദ്ധ്യാപകൻ എം.പി.ഗോപാലകൃഷ്ണൻ, കെ എൻ.കുട്ടി, സേതുമാധവൻ എന്നിവർ പങ്കെടുത്തു.