
ശ്രീകൃഷ്ണപുരം: യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരത്ത് രക്തസാക്ഷികളായ സുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണ സദസ് സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി.സരിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.ജസീൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാമകൃ ഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷബീർ നീരാണി, ഉണ്ണികൃഷ്ണൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി സംഗീത് എസ്.കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരായ എം.എൻ.അനുരൂപ്, വിപിൻ രാജ്, പി.രതീഷ് എന്നിവർ പങ്കെടുത്തു.