കൊല്ലങ്കോട്: മാലിന്യ നിക്ഷേപ കേന്ദ്രമായി ഊട്ടറ - മലയമ്പള്ളം പാത. മാലിന്യനിക്ഷേപം തുടരുമ്പോഴും വടവന്നൂർ പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഗായത്രി പുഴപാലത്തിന് സമീപം മാലിന്യകൂമ്പാരമായി മാറിയതോടെ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ഹോട്ടൽ, തട്ടുകട, പലചരക്ക് കട, കല്യാണ മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തും മലയമ്പള്ളം പാതയരികിലുമായി നിക്ഷേപിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹനയാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും മൂക്ക് പൊത്താതെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.