eco-

എടത്തനാട്ടുകര: അലനല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ നൈസി ബെന്നി ടൂറിസം വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഇടമല ഇക്കോ ടൂറിസം പദ്ധതിയുടെ സമഗ്ര പദ്ധതി രേഖാ രൂപീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ടൂറിസം ഡയറക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഡി.ടി.പി.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇടമലയും പരിസര പ്രദേശങ്ങളിലും പ്രാഥമിക പരിശോധന നടത്തി.

ടൂറിസം മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വരും ദിവസങ്ങളിൽ ഇടമല യിലെത്തി പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുമെന്ന് വാർഡ് മെബർ നൈസി ബെന്നി പറഞ്ഞു.