
പെരിങ്ങോട്ടുകുറുശ്ശി: ചൂലനൂർ മയിൽ സങ്കേതത്തിലെ മയിലുകൾക്കും വനജീവികൾക്കും തൊണ്ട നനക്കാൻ 'പീകോക്ക് ഹോൾ' എന്ന പേരിൽ കിണറിന് സമാനമായ വലിയ കുഴികൾ സ്ഥാപിച്ചു. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് ഈ കുഴികളിൽ നിറച്ചുവെക്കുകയാണ് ചെയ്യുന്നത്. മയിലുകൾക്കും വനജീവികൾക്കും ദാഹമകറ്റാൻ വലിയ സൗകര്യമാണിവ. വനപാലകർ ശ്രദ്ധയോടെ കൈകാര്യം ചെയ്താലേ പീകോക്ക് ഹോളിൽ വെള്ളം നിറഞ്ഞു നിൽക്കുകയുള്ളൂ. സാധാരണ വേനൽ കനത്താൽ തൊണ്ട നനക്കാൻ മയിലുകളും കാട്ടുജീവികളും നാട്ടിലേക്കിറങ്ങുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ഇറങ്ങുന്നവ നായ്ക്കളുടെയും മറ്റും ആക്രമണത്തിന് ഇരയാകുകയാണ്. 'പീകോക്ക് ഹോൾ' സ്ഥാപിച്ചതോടെ ഇതിനു പരിഹാരമാകുമെന്നാണ് കരുതുന്നത്.