
ചിറ്റൂർ: തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറയിൽ നടന്ന പ്രതിഷേധ സായാഹ്ന പരിപാടി എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് എ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പന ഉൾപ്പെടെയുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പിലായാൽ നിലവിലുള്ള തൊഴിലുകൾ നഷ്ടപ്പെടുകയും യുവതലമുറയ്ക്ക് തൊഴിൽ അവസരം ഇല്ലാതാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.മുത്തു അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എ.കണ്ണൻകുട്ടി, എ.ഐ.യു.ടി.യു.സി രാമനാഥൻ, സി.ബാബു, കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.