
ശ്രീകൃഷ്ണപുരം: വെള്ളിനേഴി വില്ലേജിലെ പട്ടയമില്ലാത്ത വിവിധ കോളനികൾ റവന്യൂ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പഞ്ചായത്തിലെ ചുവന്ന പറമ്പ് നാലുസെന്റ് കോളനി, കുറുവട്ടൂർ തെക്കുംപുറം കോളനി, തിരുവാഴിയോട് അയ്യപ്പൻപറമ്പ് ലക്ഷം വീട് കോളനികളാണ് സംഘം സന്ദർശിച്ചത്.
25ഓളം കുടുംബങ്ങൾക്ക് അവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വില്ലേജ് ഓഫീസർ കെ.പി.നജ്മുദ്ദീൻ, വൈഷ്ണവ്.എസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ രജിത്ത്.കെ.ആർ, സനോജ്.വി.എസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ, സുരേഷ് പുലിക്കൽ, രാധാകൃഷ്ണൻ അടക്കാപുത്തൂർ, രാഘവൻ കുന്നിമ്മൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.