
തൃത്താല: വള്ളുവനാട്ടിലെ പ്രസിദ്ധമായ പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഭക്തിസാന്ദ്രമായി. വിശേഷാൽ പൂജകൾ, ഗണപതിഹോമം, ഉഷപൂജ, ക്ഷേത്രത്തിൽ പറനിറയ്ക്കൽ, ഉച്ചപൂജ, കാവുംപുറത്ത് മനയ്ക്കൽ നിന്ന് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിതോടെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആന, പഞ്ചാവാദ്യം, ശിങ്കാരിമേളം, നാസിക്‌ഡോൾ, ബാൻഡ് സെറ്റ്, തിറ, പൂതൻ എന്നിവയോടെ കൊടിവരവുകൾ ക്ഷേത്രത്തിലെത്തി. ദീപാരാധനയ്ക്കുശേഷം തായമ്പക, അഷ്ടപദി, കേളി, കൊമ്പ് കുഴൽപറ്റ് പുലർച്ചെ മേലേക്കാവിൽ നിന്ന് മൂന്ന് ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്, മേളം, കൊടിയിറക്കൽ, നട അടയ്ക്കൽ എന്നീ ചടങ്ങുകളോടെ എട്ടുദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമായി.