
പാലക്കാട്: രണ്ടാംവിള നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് 35 രൂപയാക്കി ഉയർത്തി ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ വൈദ്യുതി ആട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പച്ചതേങ്ങ സംഭരണം യഥാർത്ഥ്യമാക്കുക, വന്യമൃഗ ആക്രമണത്തിൽ ഉണ്ടായ കൃഷി നഷ്ടത്തിന് ആനുപാതികമായി നഷ്ട പരിഹാരം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് യു.ശാന്തകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. ഇ.എം.ബാബു, രവീന്ദ്രൻ വള്ളിക്കോട്, സി.സ്വാമിനാഥൻ, ഉണ്ണി, ആർ.കണ്ണകുട്ടി, എം.സി.വർഗീസ്, പങ്കജാക്ഷൻ, സി.അരവിന്ദാക്ഷൻ, എം.രാധാകൃഷ്ണൻ, വി.മോഹൻദാസ്, എ.സി.സിദ്ധാർത്ഥൻ, കെ.ശിവദാസ്, പി.പ്രസാദ്, സി.മോഹനൻ എന്നിവർ പങ്കെടുത്തു.