
ചെർപ്പുളശ്ശേരി: അയ്യപ്പൻ കാവിൽ പത്ത് ദിവസത്തെ ഉത്സവാഘോഷത്തിന് കൊടിയേറി. അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട്, മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. തുടർന്ന് ഉത്രം വാരസദ്യയുമുണ്ടായി.
ഇന്ന് രാവിലെ 9ന് സംഗീതോത്സവം, വൈകീട്ട് ഭക്തി ഗാനസുധ, 21ന് വൈകീട്ട് 7ന് നാദ താള വിസ്മയം, 22 ന് വൈകീട്ട് 7ന് നൃത്ത സന്ധ്യ, 23ന് വൈകീട്ട് 7ന് ചാക്യാർ കൂത്ത്, 24ന് ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറും. 25 ന് എട്ടാം വിളക്ക് ദിനത്തിൽ പഞ്ചവാദ്യം, രാത്രി പഞ്ച തായമ്പക, 26ന് രാത്രി 8ന് പള്ളിവേട്ട, 27ന് ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.
ഏഴാമത് ശ്രീ ധർമ്മ ശാസ്താ പുരസ്‌കാരം കുറുങ്കുഴൽ വിദ്വാൻ പനമണ്ണ മനോഹരന് നൽകി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. തിരുവേഗപ്പുറ വിശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പൂക്കാട്ടിരി രാമപ്പൊതുവാൾ സ്മാരക വാദ്യകലാ പുരസ്‌കാരം ചെണ്ട കലാകാരൻ ഗോപകുമാറിനും, ആലി പറമ്പ് ശിവരാമ പൊതുവാൾ സ്മാരക എൻഡോവ് മെന്റ് മദ്ദള കലാകാരൻ കലാനിലയം രാമനുണ്ണി മൂസിനും സമ്മാനിച്ചു.