camp

അലനല്ലൂർ: കരയിലെ സൗഹൃദം ചാരിറ്റി കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കൂട്ടായ്മയും പെരിന്തൽമണ്ണ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 50 പേർ പങ്കെടുത്തു. വാർഡ് മെമ്പർ വിജയലക്ഷ്മി, ഉമർ ഖത്താബ്, അബൂബക്കർ, നിസാർ, രാജീവ്, അമീർ, ആഷിഫ്, അസീസ് കാര, ടി.എൻ.ആഷിഫ്, എം.ഷഫീഖ്, നസീഫ്, പി.ഫൈസൽ, റഫീഖ്, യൂസഫലി, ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.