മണ്ണാർക്കാട്: എം.ഇ.എസ് കോളേജ് പയ്യനെടം - മൈലാംപാടം റോഡിന്റെ പ്രവർത്തന പുരോഗതി എൻ.ഷംസുദ്ദീൻ എം.എൽ.എ വിലയിരുത്തി. കിഫ്ബി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ നാലുമാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് സ്ഥലം വിട്ടുനൽകുന്നതിനും മറ്റും നാട്ടുകാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണെന്നും എം.എൽ.എ പറഞ്ഞു. ടാറിംഗ് പ്രവർത്തികൾ 10 ദിവസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്ന് കിഫ്ബി അധികൃതർ വ്യക്തമാക്കി. വലിയ ഡ്രെയിനേജ് ഉണ്ടാക്കിയ ഇടങ്ങളിൽ വീടുകളിലേക്കും പോക്കറ്റ് റോഡുകളിലേക്കുമുള്ള വഴി സൗകര്യപ്പെടുത്തിക്കൊടുക്കാനും ധാരണയായിട്ടുണ്ട്.