
പാലക്കാട്: തൂതപ്പുഴയ്ക്ക് കുറുകെ കാലടിക്കുന്ന് റഗുലേറ്റർ നടപ്പാലത്തിനും കിഫ്ബി അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് പദ്ധതി ചുമതല. പ്രോജക്ട് റിപ്പോർട്ടും പ്ലാനും എസ്റ്റിമേറ്റും കിഫ്ബിയുടെ അനുമതിയക്കായി സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കാലടിക്കുന്നു പ്രോജക്ടിനു സാമ്പത്തികാനുമതി ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ഭരണാനുമതിയായത് 24.8 കോടിയാണെങ്കിലും ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു സാമ്പത്തിക അനുമതി 29.48 കോടിക്ക് ലഭ്യമായി. ജലസേചനത്തിനും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം സംഭരിക്കുകയാണ് ലക്ഷ്യം.