sndp

പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ വനിതാസംഘം കലകായികോത്സവം നടത്തുന്നതിനെ കുറിച്ച് ആലോചനായോഗം നടത്തി. യോഗം യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്‌കരൻ, വനിതാസംഘം സെക്രട്ടറി പത്മാവതി പ്രഭാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, വനിതാ സംഘം ജില്ലാ കോ-ഓർഡിനേറ്റർ രേഷ്മ രഘു, ട്രഷറർ ജ്യോതി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.