
പാലക്കാട്: എസ്.എൻ.ഡി.പി പിരായിരി കുന്നംകുളങ്ങര ശാഖ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, പി.സി.സുരേഷ് ബാബു, സുശീല ഉണ്ണികൃഷ്ണൻ, ശഷിജ ശശികുമാർ, എ.രമേഷ് കുമാർ, കെ.ഡി.ജയരാജൻ എന്നിവർ പങ്കെടുത്തു. കെ.കുട്ടികൃഷ്ണൻ (പ്രസിഡന്റ്), വി.ഷാജു ( വൈസ് പ്രസിഡന്റ്), എ.രമേഷ് കുമാർ (സെക്രട്ടറി), കെ.ഡി.ജയരാജൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരടങ്ങിയ 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു