award

മണ്ണാർക്കാട്: വൈറലായ ഹംനയെ അബുദാബി മണ്ണാർക്കാട് മുൻസിപ്പൽ കെ.എം.സി.സി അഭിനന്ദിച്ചു. നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികൾക്ക് വെള്ളമൊഴിച്ച് കൊടുക്കുന്ന ഹംന ഫാത്തിമ്മയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നത്. നഗരം ഭംഗിയായി നിലനിൽക്കേണ്ടത് എല്ലാവരടേയും കടമയാണെന്ന സന്ദേശം മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകിയ ഹംനയെ അബുദാബി മണ്ണാർക്കാട് മുൻസിപ്പൽ കെ.എം.സി.സി സ്‌നേഹോപഹാരം നൽകി. സ്‌നോഹോപഹാരം മുൻസിപ്പൽ കോൺസിലർ ഷഫീക്ക് റഹ്മാൻ ഹംനയ്ക്ക് കൈമാറി.കെ.എം.സി.സി പ്രതിനിധികളായ മുസ്തഫ വൈശ്യൻ, നൗഫൽ തോണിക്കൽ, അഷറഫ് പള്ളത്ത്, ഷബീർ വൈഷ്യൻ, മുസ്തഫ കുണ്ടുപറമ്പിൽ, സമദ് പൂവകോടൻ എന്നിവർ പങ്കെടുത്തു.